2008 നവംബർ 14, വെള്ളിയാഴ്‌ച

ചാവേറുകള്‍ ഉണ്ടാവുന്നത്

പരസ്പര വിശ്വാസം, സഹകരണം, പ്രതിബദ്ധത എന്നിവയാണ് ജനാടിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. പാര്‍ലിമെന്ടരി ഭരണ ക്രമവും, നിയമ വാഴ്ചയും, അവസര സമത്വവും ഉദ്ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണ ഘടന ലോകൊത്തരമാണ്. ആ നിലക്ക് വ്യക്തി-സാമൂഹ്യ ജീവിതങ്ങള്‍ സ്വച്ഛവും, സുഗമവും,ശാന്തി പൂര്‍ണവും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കെണ്ടതെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നു പറയുകയാണ്‌ എളുപ്പം.
കേരളത്തിന്റെ കാര്യമെടുക്കുക.ലോക ചരിത്രത്തിലാദ്യമായി ജനാധിപത്യ രീതിയില്‍ കമ്മുനിസ്റ്കാര്‍ അധികാരത്തിലെത്തിയ ഒരേയൊരു സംസ്ഥാനമാണ്‌ കേരളം. ( സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച അതെ കേരളമാണ് ഇതെന്കിലും). പില്‍കാലത്ത് അരങ്ങേറിയ സാമൂഹ്യ വിപ്ലവങ്ങളെ തുടര്‍ന്നുണ്ടായ പരിവര്‍ത്തനങ്ങള്‍ അദ്ധേഹത്തിന്റെ വിശേഷണം കേരളത്തിന് അന്യമാക്കിയെന്കിലും സമീപ കാല സംഭവങ്ങള്‍ അദ്ധേഹത്തിന്റെ പ്രതികരണം കൂടുതല്‍ rooksham aakendiyirunnille എന്ന് thonnippikkum വിധം gouravaavahamaanu. raashtra nirmaanathinu malsara budhiyode pravarthikkenda രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ പ്രബുദ്ധത എന്തെന്നറിയാത്ത സ്വന്തം കുഞ്ഞാടുകളെ വഴി തെറ്റിച്ചതിന്റെ ലക്ഷണമാണ് ഗ്രാമങ്ങളിലും, നഗരങ്ങളിലും ഒരു പോലെ കാണാന്‍ കഴിയുന്നത്. സ്വൈര്യ ജീവിതം മുഖ മുദ്ര ആക്കിയ നമ്മുടെ ഗ്രാമങ്ങളില്‍ നിന്നു കണ്ടെടുക്കപ്പെടുന്ന സംഹാര ശക്തിയുള്ള ബോംബുകളുടെ എണ്ണം ആരെയും അട്ഭുതപ്പെടുതുകയും ഞെട്ടിക്കുകയും ചെയ്യും. ഇറാക്കിലെയും, അഫ്ഘാനിസ്ഥാനിലെയും ഘോര സംഹാരായുധങ്ങള്‍ യഥേഷ്ടം പ്രയോഗിക്കപ്പെടുന്ന രനാന്കംകളില്‍ പോലും പെറുക്കിയെടുക്കാന്‍ ഇത്രയധികം ബോംബുകള്‍ ലഭ്യമാവുകയില്ലെന്നുള്ളത്തില്‍ പക്ഷാന്തരം ഉണ്ട്ടാവുകയില്ല. നമ്മുടെ കുട്ടികള്‍ കളിക്കുന്ന ഗോട്ടികള്‍ ഒരുമിച്ചു വെച്ചാല്‍ പോലും സ്പോടനം നടത്തപ്പെടുകയും കണ്ടെടുക്കപ്പെടുകയും ചെയ്യുന്ന ബോംബുകളുടെ അത്രയും വരില്ലെന്നതില്‍ അതിശയോക്തിയില്ല. ഈ രീതിയില്‍ വന്‍ തോതില്‍ ബോംബ് നിര്‍മിക്കുന്നതും പ്രയോഗിക്കുന്നതും ആര്‍ക്കെതിരെ ആണ്? ആരോക്കെയാനിവിടെ പരസ്പരം ശത്രുക്കള്‍? എന്ത് ലക്ഷ്യമാണിതിനു പിന്നില്‍? രാഷ്ട്രീയ കക്ഷികളില്‍ പെടാത്ത ഒരു ഗ്രൂപ്പോ, സന്ഘടനയോ ഇതുവരെ ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെടുകയോ പ്രയോങിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ രാഷ്ട്രീയക്കാര്‍ മാത്രമല്ലേ ഇതിനുത്തരവാദികള്‍? സാമാന്യ ജീവിതം നയിക്കാന്‍ ആവശ്യമായ തൊഴിലോ സൌകര്യമോ ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ യുവാക്കളാണ് ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതും ബോംബെരിലൂടെ കൊല്ലപ്പെടുന്നതും എന്നത് യാദ്രിചികമാണോ? എണ്ണമറ്റ വംശീയ വിഭാഗങ്ങളുള്ള ബാലകന്‍ നാടുകളില്‍ പോലും കാണപ്പെടാത്ത ഈ "രോഗം" സിവിലിയന്‍ ഭീകരതയല്ലെന്കില്‍ മറ്റെന്താണ്? ബോംബ് സ്പോടനങ്ങളെ തുടര്‍ന്ന് താലുക്ക്- ജില്ല തലങ്ങളില്‍ നടത്ത പ്പെടുന്ന ഹര്‍ത്താലുകളും, ബന്ദുകളും ഭീകരത അഴിച്ചു വിടാനുള്ള സന്ദര്‍ഭങ്ങള്‍ മാത്രമല്ലേ? ജന ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം മഹാപരാധ്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയും നടപടി സ്വീകരിക്കാത്തത് അവര്‍ അരാജകത്വത്തില്‍ വിശ്വസിക്കുന്നവര്‍ ആയതു കൊണ്ടല്ലെന്ന് പറയാന്‍ കഴിയുമോ? നിയമങ്ങളുടെ അഭാവമല്ല, നിയമത്തോടുള്ള പ്രതിബദ്ധത ഇല്ലാത്തത് കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്തിക്കുന്നതിന്റെ മുഖ്യ കാരണം. ഭരണ ഘടന നല്കിയ സ്വാതന്ത്ര്യത്തിന്റെ ആധിക്യമാണ് കാരനമെന്കില്‍ അത് നിയന്ത്രിക്കപ്പെടെണ്ടാതല്ലേ? ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നല്ലെന്കില്‍ മറ്റൊരു രീതിയില്‍ ഇതര സംസ്ഥാനാങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
ഭീകരതയും ചാവേര്‍ ആക്രമണവും ആധുനിക പ്രതിഭാസങ്ങളാണ്. ഭീകരതയ്ക്ക് മതം ഇല്ലെന്നു ഏവരും ആവര്‍ത്തിച്ചു പറയുന്ന കാര്യങ്ങളാണ്. എങ്കിലും അനുഭവം വ്യത്യസ്തമാണ്. സമൂഹത്തില്‍ നിന്നു തുടച്ചു മാട്ടപ്പെടെണ്ട തിന്മയാണ് ഭീകരത. പക്ഷെ ഭീകരതയെ ഭീകരത കൊണ്ടു ഇല്ലായ്മ ചെയ്യണോ, ഭേദമാക്കാണോ കഴിയില്ല. അടിസ്ഥാന കാരണങ്ങളുടെ ആഴത്തിലേക്കിറങ്ങി ചെന്നു യുക്തമായ പരിഹാര നടപടികള്‍ സ്വീകരിക്കുകയെ വഴിയുള്ളൂ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും കാശ്മീരിലെയും വിഘടന വാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഭീകരതയെന്ന വിശേഷണം അര്‍ഹിക്കുന്ന ഒരേയൊരു കാര്യം ഫാസിസ്റ്റ്‌ ചെയ്തികളാണ്. സംകുചിത ദേശീയത്വം വരുത്തി വെക്കുന്ന ദുഷ്ഫലങ്ങള്‍ക്ക് കാരണം സംഘ പരിവാര്‍ ആണെന്നതു സുവ്യക്തം. മറാത്ത പ്രാടെഷികതയും ഭീകരതയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങല്‍ക്കിടയാക്കിയിരിക്കുന്നു. എന്നാല്‍ ഇവയിലൊന്നില്‍ പോലും മുസ്ലിംകള്‍ ഭാഗഭാക്കുകളല്ല. അവര്ക്കു ആ രീതിയില്‍ പ്രതികരിക്കേണ്ട പ്രശ്നങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും അവരെ ഭീകരതയുടെ പര്യായമാക്കിയിരിക്കുന്നു.ഇന്ത്യയില്‍ എവിടെ സ്ഫോടനം നടന്നാലും ഉത്തരവാദികള്‍ മുസ്ലിംകള്‍ ആണെന്ന് മുന്‍കൂട്ടി തീരുമാനിക്കുന്ന ഭരണകൂട ഭീകരത ഇപ്പോള്‍ വളരെ പ്രകടമാണ്. പോലീസിന്റെ പക്ഷപാത പരമായ നടപടികള്‍ കൂടുതല്‍ കുഴപ്പ്പങ്ങള്‍ വിളിച്ചു വരുതലാവില്ലെയെന്നു സംശയിക്കണം.ഭീകരതയുടെ മറ്റൊരു ഭീകര മുഖമാണ് മാലെങാവിലും മറ്റും കാണാന്‍ കഴിയുന്നത്.സ്ഫോടനതിനുത്തരവാടികള്‍ തന്നെ അതിന്റെ പാപ ഭാരം മുസ്ലിംകളുടെ തലയില്‍ കെട്ടി വെക്കുന്ന അത്യന്തം ഹീനവും, നികൃഷ്ടവുമായ കൃത്യങ്ങലാണ് അരങ്ങേരിക്കൊണ്ടിരിക്കുന്നത്..പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയാറുള്ളത് പോലെ കുറെ കാലമായി സ്ഫോടനങ്ങള്‍ നടത്തുകയും ഉത്തരവാദിത്വം മുസ്ലിംകളുടെ തലയില്‍ കെട്ടി വെക്കുകയും ചെയ്തവര്‍ കൂട്ടത്തോടെ പിടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.പ്രത്യാശക്കു വഴിയുണ്ടെന്നാണ് ഈ പുതിയ സംഭവ വികാസങ്ങള്‍ നല്കുന്ന പാഠം. പോലീസ് ഭാഷ്യങ്ങളില്‍ കവിഞ്ഞ ഒരു സ്റൊരിയും മീഡിയ കള്‍ക്ക് സ്വന്തമായി കണ്ടെതാനായിട്ടില്ലെന്നിരിക്കെ തങ്ങള്‍ക്കു തികച്ചും അജ്ഞാത മായ സംഭവ വികാസങ്ങള്‍ മുസ്ലിം ഭീകരതയായി ചിത്രീകരിക്കാനുള്ള പ്രചോതനം എന്തെന്ന് മീഡിയ ക്കാര്‍ വ്യക്താമാക്കെണ്ടാതുണ്ട്. അല്ലാത്ത പക്ഷം തങ്ങളുടെ വിവേചന ശൂന്യമായ റിപ്പോര്‍ട്ടുകള്‍ ചാവേറുകള്‍ക്ക് ജന്മം നല്‍കാന്‍ മാത്രമെ ഉപകരിക്കൂ എന്ന് അവര്‍ മനസ്സിലാക്കുകയെന്കിലും വേണം.

അഭിപ്രായങ്ങളൊന്നുമില്ല: